വയനാട് : വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളല്ല പോലീസാണ് ആദ്യം വെടിവെച്ചത്. പോലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ടിലെ ജീവനക്കാരും മൊഴിനല്‍കി.
അതേസമയം, മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചതെന്നാണു പോലീസ് പറയുന്നത്. വെടിയേറ്റു പോലീസ് വാഹനത്തിന്റെ ചില്ലുതകര്‍ന്നു. ഇരുളില്‍നിന്നു രാത്രി വൈകിയും പോലീസിനുനേരേ വെടിവയ്പുണ്ടായി. റിസോര്‍ട്ട് വളപ്പില്‍ പോലീസ് അവര്‍ക്കു നേരേ നിറയൊഴിച്ചത് ആത്മരക്ഷാര്‍ഥമാണെന്നും ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.
സിപിഐ(മാവോയിസ്റ്റ്) കബനി നാടുകാണി ദളത്തിലെ സജീവാംഗം സി.പി. ജലീലാണ് ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ഡോക്യുമെന്റേഷന് വിദഗ്ധനാണ് ജലീല്‍ എന്നാണ് പോലീസ് പറയുന്നത്.