പൊന്നാനിയില്‍ മതപഠനത്തിനെത്തിയ നാലരവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

മലപ്പുറം: പൊന്നാനിയില്‍ നാലരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മത പഠനത്തിനെത്തിയ കുടുംബത്തിലെ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. മതപഠനത്തിനെത്തിയ ബങ്കല്‍കോട്ട ലോകപ്പൂര്‍ സ്വഗേശി ഹടപ്പാട് അശോക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ മതപഠനത്തിനെത്തിയ കുടുംബത്തിലെ നാലരവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ മതപഠന കേന്ദ്രത്തിന്റെ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പിന്നീട് കേസ് പൊലിസ് ഏറ്റെടുത്തു.

മതപഠന കേന്ദ്രത്തില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും രണ്ടിടങ്ങളിലാണ് താമസിപ്പിക്കുന്നത്. കുട്ടി പിതാവ് താമസിക്കുന്ന സ്ഥലത്തേക്ക് പോയപ്പോഴാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതി അശോക് കര്‍ണാടകയിലേക്ക് കടന്നു. കുട്ടി നല്‍കിയ സൂചന അനുസരിച്ചാണ് അന്വേഷണം അശോകില്‍ എത്തിയത്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.