പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നം തീരും

കൊച്ചി : പള്ളിത്തര്‍ക്കങ്ങളില്‍ വ്യത്യസ്ത നിരീക്ഷണവുമായി ഹൈക്കോടതി. പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമാണെന്നും ഇത് സര്‍ക്കാര്‍ ഏറ്റെടുത്താന്‍ പ്രശ്‌നം തീരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നിലവില്‍ വാക്കാല്‍ പരാമര്‍ശം നടത്തിയ ഹൈക്കോടതി വേണ്ടി വന്നാല്‍ എല്ലാ കേസുകളും വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിയില്ലെന്നും മുന്നറിയിപ്പ് നല്‍കി. പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജസ്റ്റിസ് പി.ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെ മുന്നിലാണ് ഹര്‍ജി എത്തിയത്. പള്ളിത്തര്‍ക്കങ്ങള്‍ക്ക് ആസികളാണ് കാരണന്നെും കോടതി പറഞ്ഞു. പള്ളികളുടെ സ്വത്തുവകകളും ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയമിച്ച് റിസീവറെ നിയോഗിച്ച് ആസ്തി വകകള്‍ സര്‍ക്കാരിലേയ്ക്ക് മാറ്റുന്ന സാഹചര്യം ഉണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്നും കോടതി നിരീക്ഷിച്ചു.