ഞങ്ങള്‍ അദ്ദേഹത്തെ തിരിച്ചയയ്ക്കുകയാണ്… തിരിച്ചെത്തുന്ന അച്ഛനെ കെട്ടിപ്പിടിക്കുമ്പോള്‍ മോന്‍ ഇക്കാര്യങ്ങള്‍ ചോദിക്കണം…; അഭിനന്ദന്റെ മകനോട് പാക് നടന്‍ ഹംസ അലി അബ്ബാസി

ന്യൂഡല്‍ഹി : പാക് തടവില്‍ നിന്നും തിരികെ ഇന്ത്യയിലേയ്ക്ക് എത്തുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനോട് ചില കാര്യങ്ങള്‍ ചോദിക്കണമെന്ന് അഭിനന്ദന്റെ മകനോട് ആവശ്യപ്പെട്ട് പാക് നടന്‍ ഹംസ അബ്ബാസ് അലിയുടെ ട്വീറ്റ്. മോഡിയുടെ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നതാണ് പ്രധാന ചോദ്യം.

മോനേ… നിന്റെ അച്ഛന്‍ ഒരു പട്ടാളക്കാരനാണ്. അതില്‍ അഭിമാനിക്കൂ.. ഞങ്ങള്‍ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേയ്ക്ക് തിരിച്ചയയ്ക്കുകയാണ്. തിരിച്ചെത്തിയ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്പോള്‍ മോന്‍ ഒരു കാര്യം ചോദിക്കണം. മോഡിയുടെ രാഷ്ട്രീയ കാമ്പയ്‌നുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന്…?

മറ്റൊന്ന്, ജമ്മു കശ്മീരിലെ നിന്നെപ്പോലുള്ള കൊച്ചു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛനൊപ്പമുള്ള സമാധാന ജീവിതം അര്‍ഹിക്കുന്നില്ലേയെന്ന്…? സമാധാനം’. ഇതാണ് ഹംസ അലി അബ്ബാസിയുടെ ട്വീറ്റ്.