തിരുവനന്തപുരം: കെട്ട് നിറച്ച് കുമ്മനം രാജശേഖരന് ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കുമ്മനം പുറപ്പെട്ടത്. ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.
കുമ്മനം രാജശേഖരന്റെ പെട്ടന്നുള്ള ശബരിമല സന്ദര്‍ശനം രാഷ്ടീയത്തിലെ അണികള്‍ക്കിടയില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമര്‍ശിച്ചതിന് ശേഷമാണ് ഒരു മുന്നറിയിപ്പുമില്ലാതെയുള്ള കുമ്മനത്തിന്റെ യാത്ര. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്ബോള്‍ ശബരിമല വിഷയം എങ്ങനെ തമസ്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി നേതാക്കള്‍ ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു.