ഉറങ്ങാതെ വൈത്തിരി, വെടിയൊച്ചയില്‍ മുഴങ്ങി നാട്, പോലീസും മാവോയിസ്റ്റ് സംഘവുമായുള്ള വെടിവെയ്പ് നീണ്ടത് പുലര്‍ച്ചെ വരെ

വയനാട്: വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്. പുലര്‍ച്ചെ വരെ നീണ്ടുനിന്ന വെടിവെയ്പില്‍ മാവോയിസ്റ്റ് സംഘത്തിലുള്ളവര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 4.30നാണ് അവസാനമായി വെടിയൊച്ച കേട്ടത്. വേല്‍മുരുകനാമ് പരുക്ക് പറ്റിയതെന്നാണ് വിവരം.

ദേശീയ പാതയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെയ്പ്പ് നടന്നത്. റിസോര്‍ട്ടിലെത്തി മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെട്ടുവെന്ന് പോലീസ് പറയുന്നു. എത്തിയത് ആയുധധാരികളായ അഞ്ചാംഗ സംഘമാണ്. ഇതോടെ വൈത്തിരിയില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.മുപ്പതിലധികം സേനാംഗങ്ങള്‍ ഇപ്പോഴും കാടിനുള്ളില്‍ തന്നെയാണ്. മാവോയിസ്റ്റുകള്‍ നിലമ്ബൂര്‍ ഉള്‍വനത്തിലേക്ക് പോയതായി പോലീസ് സംശയിക്കുന്നു