ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് റദ്ദാക്കപ്പെടാന്‍ ഇനി 21 ദിവസം മാത്രം

ന്യൂഡല്‍ഹി : നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകാതെ ഇരിക്കാന്‍ ആധാറുമായി ലിങ്ക് ചെയ്യുക. അല്ലാത്ത പക്ഷം 21 ദിവസത്തിനകം പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്. ഇതിന്റെ അവസാന തീയതി മാര്‍ച്ച് 31-നാണ്. മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം തന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരുന്നു.

നിലവില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്. മാര്‍ച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.