ഡീബ്രീഫിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യയുടെ വീരപുത്രന് അഭിനന്ദന് വര്ധമാന് വീണ്ടും പടക്കളത്തിലേയ്ക്ക്. കുടുംബവും സുഹൃത്തുക്കളും രാജ്യവും ഏറെ അഭിമാനത്തോടെ ഉറ്റു നോക്കുന്ന നിമിഷം.
അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ പാക് സൈന്യത്തിന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത അഭിനന്ദന് ഇപ്പോള്‍ അവധിയിലാണ്. എന്നാല്‍, അവധിയെടുത്ത് വീട്ടില്‍ കഴിയാനുള്ള താത്പര്യക്കുറവിനെ തുടര്‍ന്ന് തന്റെ സൈനീക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് അഭിനന്ദന് തിരിച്ചെത്തുന്നതായുള്ള റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അവധി റദ്ദാക്കിയാണ് ശ്രീനഗറില്‍ എത്തുന്നതെങ്കിലും വിമാനം പറത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരും. വ്യോമസേനാ മെഡിക്കല്‍ വിഭാഗത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ അഭിനന്ദന് ഇനി വിമാനം പറത്താനാകൂ.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഈ കാലയളവില്‍ ചെന്നൈയില്‍ തനെ്റ കുടുംബത്തോടൊപ്പം കഴിയാന്‍ അഭിനന്ദന് കഴിയും. എന്നാല്‍, തന്റെ സൈനീക വിഭാഗത്തെ വിന്യസിച്ചിട്ടുള്ള ശ്രീനഗറിലേയ്ക്ക് തിരിച്ചു പോകാനാണ് അഭിനന്ദന്റെ തീരുമാനം.