കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആവശ്യമായ ലൈസന്‍സുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. kswift.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പതിനാലു വകുപ്പുകളിൽ നിന്നുള്ള ലൈസന്‍സുകൾക്ക് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. കൊച്ചി ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന “അസെന്റ് കേരള 2019” ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ “ഇൻവെസ്റ്റ് കേരള” ഗൈഡ് പ്രകാശനം ചെയ്തു.
വ്യവസായ മന്ത്രി ശ്രീ. ഇ . പി. ജയരാജൻ “ഇൻവെസ്റ്റ് കേരള പോർട്ടൽ” ലോഞ്ച് ചെയ്തു. കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്ക് അറിയേണ്ടതെല്ലാം invest.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.
സാധാരണ കാർക്ക് വ്യവസായങ്ങൾ തുടങ്ങുവാൻ അനുഭവപെട്ടിട്ടുള്ള കാലതാമസങ്ങൾ സർക്കാരിന്റെ ഇത്തരം പദ്ധതികൾ കൊണ്ട് മാറ്റുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് വ്യവസായവകുപ്പ് . ചെറുകിട വ്യവസായങ്ങൾ തുടങ്ങുവാൻ എത്തുന്ന സാധാരണക്കാർക്കു അവരുടെ പ്രതീക്ഷക്കു തിരിച്ചടിയായി ചില ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും അത്തരം പ്രവണതകൾ ഇനി നടപ്പാകില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു . നാടിനെ സഹായിക്കുവാൻ എത്തുന്ന സംരംഭകരെ സഹായിക്കേണ്ടത് സർക്കാരിന്റെ ബാധ്യത ആണെന്നും ബഹുമാനപെട്ട മുഖ്യ മന്ത്രി ഓർമിപ്പിച്ചു .