തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് തെരയുന്ന ഇമാം അല്‍ ഖാഷിമി ബംഗുളൂരുവിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു ദിവസമായി എറണാകുളത്ത് സഹോദരന്‍ അല്‍ അമീനിന്റെ വീട്ടിലാണ് ഖാഷിമി ഒളിവല്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തി. ഇതേുടര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്.
ഇയാളുടെ വീടിന് പുറമേ മറ്റ് മൂന്ന് വീടുകളില്‍ കൂടി ഇമാം ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനായി വാഹന സൗകര്യം ഉള്‍പ്പെടെ ഏല്‍പ്പെടുത്തി നല്‍കിയത് ഈ സഹോദരനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബംഗുളൂരുവിലേയ്ക്ക് ഇമാം കടന്നതായാണ് വിവരം. എന്നാല്‍, ബംഗുളൂരുവില്‍ എവിടെയാണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇയാളുടെ സഹോദരന് അറിയാമെന്നാണ് പോലീസ് നിഗമനം.