‘പെണ്‍ കെണി’ ഒരുക്കി പാകിസ്ഥാന്‍; കെണിയില്‍ വീഴരുതെന്ന് സൈനീകര്‍ക്ക് നിര്‍ദേശം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്ഥാന്‍ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിതിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നുണ്ട്. ഇന്ത്യന്‍ വനിതകളുടെ പേരും വിലാസവും ഉപയോഗിച്ച് വ്യജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് പാകിസ്ഥാന്‍ ചാരസംഘടന സൈനീകരെ സമീപിക്കുന്നുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

ഇതിനോടകം നിരവധി വ്യാജ പ്രൊഫൈലുകളാണ് കണ്ടെത്തിയിരിക്കുന്നത്. പാക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കെണികള്‍ സൂക്ഷിക്കണമെന്ന് പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പ്രൈാഫൈലുകളില്‍ നിന്നും സൈനീകരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നിരവധി റിക്വസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന വ്യാജ യുവതികള്‍ മെസഞ്ചര്‍ വഴി ചാറ്റു ചെയ്ത് രഹസ്യങ്ങള്‍ ചോര്‍ത്തും. പാക് വ്യാജ സുന്ദരികളില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഇന്ത്യയിലെ മുതര്‍ന്ന ഉദ്യോഗസ്ഥാര്‍ക്ക് മുന്‍പും ഉണ്ടായിട്ടുള്ളതാണ്.