പാക്കിസ്ഥാന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ത്യന്‍ ചുണക്കുട്ടികള്‍, അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ പാക്കിസ്ഥാനെ പേടിപ്പിച്ച് ഇന്ത്യന്‍ സൈന്യം. പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ച കാര്യം വ്യക്തമാക്കിയത്.

മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികരണം.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന പാക്കിസ്ഥാന്റെ ആരോപണം.