കാസര്‍കോട് : കാസര്‍കോട് ഇരട്ടക്കൊലക്കേസിലെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ലോക്കല്‍ കമ്മറ്റി അംഗമായ എ.പീതാംബരനാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അറിയിച്ചു.
കസ്റ്റഡിയിലുള്ള മറ്റ് ഏഴുപേരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.