അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളില്‍ അസാധാരണ വൈകാരിക വിസ്ഫോടനം. ഒന്നും ചെയ്യാനില്ലാത്ത സിനിമയില്‍ തീര്‍ത്തും ഒന്നും ചെയ്യാതിരിക്കല്. മലയാള സിനിമയിലെ അഭിനയ വിസ്മയം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു നിര്‍വചനമാണ് സിനിമാ നിരൂപകര്‍ നല്‍കുന്നത്. എന്തായാലും തെന്നിന്ത്യയിലെ മൂന്ന് ഭാഷകളില്‍ ഒരുപോലെ നിറഞ്ഞു നില്ക്കുന്ന മമ്മൂട്ടിയുടെ യാത്ര തെലുങ്ക് സിനിമാവേദിയെ പിടിച്ചു കുലുക്കുന്നതായി റിപ്പോര്‍ട്ട്.
2019 ലെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയാണ് യാത്രയിലെ വൈഎസ്ആര്‍. സിനിമക കളിക്കുന്ന തീയേറ്ററില്‍ ആരാധകര്‍ സീറ്റ് നിറഞ്ഞതിനെ തുടര്‍ന്ന നിന്ന് സിനിമ കാണുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് മമ്മൂട്ടി ആരാധകര്‍ യാത്രയുടെ സന്തോഷം പങ്കു വെച്ചിരിക്കുന്നത്. 70 എംഎം എന്റര്‍ ടെയ്ന്മെന്റ് നിര്‍മ്മിച്ച സിനിമ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയാണ് പറയുന്നത്. തെലുങ്കില്‍ എടുത്ത സിനിമ മലയാളത്തിലും തമിഴിലും തരംഗം സൃഷ്ടിച്ച് മൂന്നേറുന്നതായിട്ടാണ് വിവരം.
സിനിമ കളിക്കുന്ന ഹൈദരാബാദിലെ തീയറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവന്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി കുതിച്ച തമിഴ്ചിത്രം പേരന്‍പിന് തൊട്ടുപിന്നാലെയാണ് യാത്രയും തരംഗമുണ്ടാക്കുന്നത്. ഇതോടെ തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും മമ്മൂട്ടി നിറഞ്ഞു നിലക്കുകയാണ്. യാത്രയിലൂടെ മമ്മൂട്ടി കരിയറില്‍ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത ആദ്യ ദിവസം സിനിമ 6.90 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്നും നേടിയത്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
യുഎസ് ബോക്സോഫീസില്‍ ഏറ്റവും കരുത്തുറ്റ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കേരളത്തിലും സിനിമ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരുന്നത്. വൈഎസ്ആര്‍ റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.
മമ്മൂട്ടി രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. നേരത്തേ തമിഴില്‍ പേരന്‍പിലൂടെ മമ്മൂട്ടി വിസ്മയം തീര്‍ത്തിരുന്നു. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ ഉള്‍പ്പടെ നിരവധി മേളകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെ അച്ഛനായാണ് മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന്റെ കണ്ണ് നിറയുമ്പോള്‍ കണ്ഠം ഇടറുമ്പോള്‍ പ്രേക്ഷകരും കൂടെക്കരയുന്ന അവസ്ഥയായിരുന്നു. വൈകാരികമായ മുഹൂര്‍ത്തങ്ങളുമായാണ് സിനിമയെത്തിയത്.