മല ചവിട്ടിയ ബിന്ദുവിന് സുഖവാസം, കനക ദുര്‍ഗയ്ക്ക് ദുര്‍വിധി

മലപ്പുറം: ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവും കനകദുര്‍ഗയും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇരുവരുടെയും ഇന്നത്തെ ജീവി തം രണ്ട് തട്ടിലാണ്. സര്‍ക്കാര്‍ തലോടലിലും ബന്ധുകക്കളുടെയും വീട്ടുകാരുടെയും സ്‌നനേഹത്തിലും ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയുടെ അവസ്ഥ അതല്ല. ഭര്‍ത്താവിന്റെയോ സ്വന്തം വീട്ടിലോ പ്രവേശിക്കാന്‍ സാധിക്കാതെ കുഴയുകയാണ് കനകദുര്‍ഗ.
പെരുന്തല്‍മണ്ണയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് കനകദുര്‍ഗ ഇപ്പോള്‍ കഴിയുന്നത്. വീട്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. വീട്ടില്‍ കയറാന്‍ അനുവദിക്കണമെന്നും കുട്ടിയെ തന്നോടൊപ്പം വിടണമെന്നുമുള്ള കനകദുര്‍ഗയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല. കനകദുര്‍ഗയുടെ അഭിഭാഷക ഹാജരാകാതിരുന്നതാണ് കാരണം.
പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ ചുമതലയുള്ള തിരൂര്‍ കോടതിയില്‍ ഇന്നലെ കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. കേസ് പരിഗണനയ്ക്കു വന്നില്ലെന്നാണു കനകദുര്‍ഗയുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഭര്‍ത്താവും കുടുംബാംഗങ്ങളും വീട്ടില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് കേസിനും മറ്റും കാരണം. തിങ്കളാഴ്ച രാത്രി ആണ് കനക ദുര്‍ഗയെ പൊലീസ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സെന്ററിലേക്ക് മാറ്റിയത്. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റാന്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.