ഭക്തരുടെ കണ്ണീരിന് അയ്യപ്പന്‍ കൊടുത്ത പണിയോ…? പോലീസ് സുരക്ഷയില്‍ അയ്യപ്പ ദര്‍ശ്ശനം നടത്തിയ കനകദുര്‍ഗ്ഗ ഇപ്പോള്‍ അഭയാര്‍ത്ഥി; വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ്; ഇങ്ങോട്ട് വരേണ്ടെന്ന് സഹോദരനും

പെരിന്തല്‍മണ്ണ : കനത്ത പോലീസ് സംരക്ഷണത്തില്‍ ശബരിമല ദര്‍ശനം നടത്തി സന്നിധാനത്തെത്തിയ ആദ്യ യുവതിയെന്ന ബഹുമതിയും നേടി തിരികെയെത്തിയ കനകദുര്‍ഗ്ഗയുടെ ജീവിതം അഗതിമന്ദിരത്തില്‍. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാതായതോടെ പെരുവഴിയിലാണ് കനകദുര്‍ഗ്ഗയുടെ ജീവിതം.

ഭര്‍ത്താവും വീട്ടുകാരും വിസമ്മതിച്ചതോടെ പെരുവഴിയിലായ കനകദുര്‍ഗ്ഗയെ പെരിന്തല്‍മണ്ണയിലെ ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടും ഭാര്യയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി വിസമ്മതിച്ചതോടെയാണ് ‘വണ്‍ സ്‌റ്റോപ്പ് സെന്ററി’ലേയ്ക്ക് മാറ്റിയത്.

അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താത്കാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ് ഈ സെന്റര്‍.

തിരുവനന്തപുരത്ത് നടന്ന അയ്യപ്പമഹാസംഗമത്തില്‍ സംഗമത്തില്‍ പങ്കെടുക്കവേ കനകദുര്‍ഗ്ഗയുടെ സഹോദരന്‍ സഹോദരി നടത്തിയ ആചാരലംഘനത്തിന് മാപ്പ് ചോദിച്ചിരുന്നു. വീട്ടിലേയ്ക്ക് വരേണ്ടെന്ന് കനദുര്‍ഗ്ഗയോട് പറഞ്ഞിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

അമ്മായിയമ്മ പട്ടികകൊണ്ട് തലയ്ക്കടിച്ചു എന്നായിരുന്നു കനകദുര്‍ഗ്ഗയുടെ ആരോപണം. എന്നാല്‍, ഇത് കള്ളക്കഥയാണെന്ന് വീട്ടുകാര്‍ പറയുന്നു. വയസാംകാലത്ത് ഒരു അമ്മയെ ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കിയതിന് നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്.