JANAPRIYAM REAL TASTE
ആവശ്യമായ സാധനങ്ങള്‍
നല്ല ദശയുള്ള മീന്‍ – 500 ഗ്രാം
മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടേബിള്‍സ്പൂണ്‍
ഇഞ്ചി (കുനുകുനെ അരിഞ്ഞത്) – ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി – എട്ട് അല്ലി
വിനാഗിരി – അര കപ്പ്
കടുക് – ഒരു ടേബിള്‍സ്പൂണ്‍
സവാള പൊടിയായി കൊത്തിയരിഞ്ഞത് – കാല്‍ കപ്പ്
വെള്ളം – ഒരു കപ്പ്
പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
ഉലുവ, കായം വറുത്തുപൊടിച്ചത് – കുറച്ച്
തയ്യാറാക്കുന്ന വിധം
മീന്‍ ചെറുതായി മുറിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുറച്ചുസമയം വെക്കുക. ശേഷം എണ്ണയില്‍ വറുത്തു കോരുക. ശേഷം 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വിനാഗിരി തൊട്ട് അരയ്ക്കണം. ഒരു കപ്പ് എണ്ണ ചൂടാകുമ്പോള്‍ കടുകുപൊട്ടിച്ച് സവാള നല്ലതുപോലെ ചുവക്കെ മൂപ്പിക്കണം. ഇതില്‍ അരച്ച ചേരുവകള്‍ ചെറുതീയില്‍ മൂപ്പിക്കുക. അരപ്പു വഴന്നു എണ്ണ തെളിയുമ്പോള്‍ വെള്ളം ഒഴിക്കണം. ഇതു വെട്ടിത്തിളയ്ക്കുമ്പോള്‍ വിനാഗിരിയില്‍ പഞ്ചസാരകലക്കിയതും ഉപ്പും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ക്കുക. ഗ്രേവി കുറുകുമ്പോള്‍ വറുത്തുപൊടിച്ച ഉലുവ, കായം എന്നിവ വിതറി ഇളക്കുക.