അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19കാരനായ ജോണ്‍ ഓറോത്താണ് ഫ്‌ലോറിഡയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനില്‍ ജോണിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ വാന്‍ സ്റ്റാര്‍ട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. പരിചയക്കാര്‍ ആരോ ആണ് കൊലയക്ക് പിന്നെലെന്നാണ് പൊലീസിന്റെ നിഗമനം.