തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം നാളെ പത്തരക്ക് അവസാനിപ്പിക്കും. ശബരിമല നട അടക്കുന്നതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.