കറന്റ്ബില്ല് 23 കോടി രൂപാ; സംസ്ഥാനത്തെ മുഴുവന്‍ ബില്ലും തന്റെ വീട്ടിലെത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വീട്ടുടമ

ലഖ്‌നൗ : വൈദ്യുതി വകുപ്പില്‍ നിന്നും ലഭിച്ച കറന്റ് ബില്‍ കണ്ടതിന്റെ ഞെട്ടലിലാണ് അബ്ദുള്‍ ബാസിത് എന്ന ഉത്തര്‍പ്രദേശ് സ്വദേശി. 178 യൂണിറ്റ് വൈദ്യതി ഉപയോഗിച്ചതിന് 23,67,71,524 കോടി രൂപയാണ് കറന്റ്ബില്ല് കിട്ടിയത്.

ഉത്തര്‍പ്രദേശിലെ കറന്റുബില്ല് മുഴുവന്‍ തന്റെ വീട്ടിലേയ്ക്കാണ് വന്നതെന്നാണ് ബാസിത് പറയുന്നത്. എന്റെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്താലും ഈ തുക അടയ്ക്കാന്‍ പറ്റില്ലെന്നും ബാസിത് പറയുന്നു. എന്നാല്‍, എങ്ങനെയാണ് ഇത്രയും വലിയ തുക വന്നതെന്നാണ് വൈദ്യതി വകുപ്പ് പറയുന്നത്. വീണ്ടും റീഡിങ് നടത്താമെന്ന നിലപാടിലാണ് അവര്‍.