ദില്ലി: രാജ്യത്ത് പെട്രോളിനും, ഡീസലിനും വിലകുറച്ചു. പെട്രോളിന് 3.77 രൂപയും, ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. പാചകവാതകത്തിന്റെ വിലയിലും ഉടന്‍ വിലയിലും മാറ്റം വരുവാന്‍ സാധ്യതയുണ്ട്. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞ വില നിലവില്‍ വരും. അമേരിക്കന്‍ എണ്ണ ഉത്പാദനം വര്‍ദ്ധിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയലിന്റെ വിലകുറഞ്ഞതാണ് വിലക്കുറവിന് കാരണം. ഇതോടൊപ്പം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി രൂപയുടെ മൂല്യം ഉയരുകയാണ്. ഇതോടെയാണ് ഇന്ന് ദില്ലിയില്‍ ചേര്‍ന്ന എണ്ണകമ്പനികളുടെ യോഗം ഇദ്ധനവില കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്.