തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുനടത്തി. ചോര്‍ച്ചയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധം പോലീസ് ബലമായി തടഞ്ഞു. ബാരിക്കേട് തള്ളിമാറ്റി മുന്നോട്ടുപോകന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. യുത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തമെന്നാണ് സൂചന.