തിരുവനന്തപുരം : വി.എം സുധീരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുധീരന് വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കരുത് എന്ന് നിര്‍ബന്ധമുണ്ടെന്നും ഇന്നു തന്നെ ഹൈക്കമാന്റിന് രാജിക്കത്ത് നല്‍കുമെന്നും സുധീരന് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പൊതു പരിപാടിയ്ക്കിടെ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ദിവസങ്ങളോളം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. നിലവില്‍ തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേണമെങ്കില്‍ അവധിയെടുത്തുകൊണ്ട് തനിക്ക് ചികിത്സയില്‍ തുടരാവുന്നതാണ്.എന്നാല്‍, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന അത്തരം നീക്കങ്ങള്‍ക്ക് മുതിരാന്‍ താത്പര്യമില്ലാത്തതിനാലാണ് രാജിയെന്നും സുധീരന് പറഞ്ഞു.