കോഴിക്കോട്: മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി. ഏതെങ്കിലും നേതാവ് തെരുവില്‍ പറയുന്നതൊന്നും ആര്‍.എസ്.എസിന്‍േറതായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. മംഗളൂരുവില്‍ മുഖ്യമന്ത്രിയെ വഴിതടയുമെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
മംഗളൂരുവില്‍ പിണറായിയുടെ കാല്‍ കുത്താന്‍ സമ്മതിക്കില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നകാര്യം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാാണിച്ചപ്പോള്‍, അദ്ദേഹം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും പറഞ്ഞത് വാര്‍ത്താസമ്മേളനം നടത്തി അല്ലല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
എന്നാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതു മാത്രമാണോ പാര്‍ട്ടിയുടെ നിലപാടെന്ന അടുത്ത ചോദ്യത്തിന് മടുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ പരിഹസിക്കാനും അവര്‍ മറന്നില്ല. കാലില്‍ പാദസരമണിഞ്ഞ പ്രതിപക്ഷ നേതാവാണ് കേരളത്തിലുള്ളതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരിഹാസം. പാദസരം ധരിക്കുന്നത് അത്ര മോശമായ കാര്യമാണോയെന്ന ചോദ്യത്തിന് പുരുഷന്മാര്‍ ധരിക്കുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നായിരുന്നു മറുപടി.