യോഗി അതിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് ദിവസത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഉത്തര്‍പ്രദേശില്‍ വിവിധ ഇറച്ചിക്കടകള്‍ക്ക് ഗോരക്ഷാ സേന തീയിട്ടു.നിരവധി ഇറച്ചികടകള്‍ ിച്ചാമ്പലായി.സംഘര്‍ഷ സാധ്യത കണണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആരെയും ആറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അലഹബാദില്‍ രണ്ട് അറവുശാലകള്‍ നഗരസഭ പൂട്ടിച്ചിരുന്നു. യോഗി ആതിഥ്യനാഥ് മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് അഞ്ചിന് ചേരും.അതിനിടെ പൂവാലന്മാരെ പിടികൂടാന്‍ മുഖ്യമന്ത്രി യോഗി അതിഥ്യനാഥ് രൂപീകരിച്ച ആന്റി റോമിയോ ദള്‍ ലഖ്നൗവില്‍ മൂന്ന് പൂവാലന്മാരെ അറസ്റ്റ് ചെയ്തു.