ബജെപി മുന്നണി മര്യാദ ലംഘിച്ചൂ – വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം:ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്. ബജെപി മുന്നണി മര്യാദ ലംഘിച്ചെന്നും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.