കുവൈത്ത്: പിണറായി വിജയന് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. എട്ടര മാസം കൊണ്ട് നൂറുകണക്കിന് ബലാല്‍സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാന്യന്മാര്ക്ക് നാട് വിട്ട് പോകണ്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ജോര്‍ജ് കുവൈത്തില്‍ പറഞ്ഞു.
കാല് നൂറ്റാണ്ട് കാലം താന്‍ മാണിയുടെയും ജോസഫിന്റെയും അടിമയായിരുന്നു. അതില്‍ നിന്നും മേചിതനായിട്ട് രണ്ട് കൊല്ലമേ ആയുള്ളൂ. ആ മാറ്റമാണ് എന്നെ ‘ജനപക്ഷം’ എന്ന ചേരി രൂപികരിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.