കൊളറാഡോ (യുഎസ്) : യു.എസിലെ കൊളറാഡോയില്‍ ഇന്ത്യക്കാരനു നേരെ വംശീയ അധിക്ഷേപം. ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മാലിന്യങ്ങളും നിക്ഷേപിക്കുകയും ഒപ്പം വിദ്വേഷ സന്ദേശങ്ങള്‍ എഴുതിയ 50 ഓളം കുറിപ്പുകള്‍ ഇട്ടുവെന്നുമാണ് പരാതി. വീടിന്റെ മുറ്റത്തു നിന്നും വാതില്‍, ജനല്‍, കാര്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടിയിരിക്കുന്നത്.
‘ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല’ എന്ന് എഴുതിയ കുറിപ്പും ഇന്ത്യക്കാരന്റെ വീട്ടിന് മുന്നില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഫെബ്രുവരി ആറിന് നടന്ന സംഭവം എഫ്ബിഐ അന്വേഷിച്ചുവരികയാണ്. വീടിനു നേരെ ചീമുട്ടയേറും രൂക്ഷമായിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സഹാനുഭൂതിയുള്ളവരും യു.എസില്‍ ഉണ്ടെന്നും അയല്‍വാസികളുടെ സഹായത്തോടെയാണ് വീട് വൃത്തിയാക്കിയതെന്നും ഇന്ത്യക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.