ദുബായ് : ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന ദുബായ് ഭരണാധികാരി ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലാകുന്നു. ‘ജനങ്ങളെ സേവിക്കാന്‍ അറിയണം’ എന്നതാണ് ജോലിക്ക് ആവശ്യമായ യോഗ്യത എന്നതാണ് ശ്രദ്ധേയം.
തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ശമ്പളമായി പത്ത് ലക്ഷം യു.എ.ഇ ദിര്‍ഹവും (ഏകദേശം 1.82 കോടി ഇന്ത്യന്‍ രൂപ) ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ബോണസുമെല്ലാം നല്‍കുമെന്നും അല്‍ അറബിയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ശമ്പളത്തുക പ്രതിമാസമോ വാര്‍ഷികമോ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രതിമാസം 10 ലക്ഷം ദിര്‍ഹം നല്‍കുമെന്നാണ് പത്രത്തില്‍ പറയുന്നത്.
അഞ്ചുവയസ്സിനും 95 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. യു.എ.ഇ പൗരന്മാര്‍ക്ക് മാത്രമല്ല, അറബ് ലോകത്തെ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ് എന്നും ജനങ്ങളെ സന്തോഷവാന്മാരാക്കുക’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാഗമായിട്ടുള്ളവരാകണമെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.