ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തൃശൂര്‍: സംവിധായകന്‍ കമല്‍ന്റെ ഡ്രീം പ്രോജക്ടായ ‘ആമി’ യുടെ ഷൂട്ടിങ് ഈമാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങും. കമല സുരയ്യയുടെ ജീവിതത്തെ ആസ്യപദമാക്കിയാണ് ‘ആമി’ നിര്‍മിക്കുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്ഥപദമാക്കി ചെയ്യുന്ന ചിത്രം ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യറാണ് ആമിയായി അഭിനയിക്കുന്നത്. അവരുടെ ഓര്‍മകള്‍ ജ്വലിക്കുന്ന പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്ന് ഷൂട്ടിങ് ആരംഭിക്കും .