ഒടുവില്‍ ഭാവനയുടെ പ്രതികരണം: ‘ഉയിര്‍ത്തെഴുന്നേല്‍ക്കും ഞാന്‍’

ഒടുവില്‍ ഭാവനയുടെ പ്രതികരണമെത്തി. കുറച്ചുനാള്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുഖംകൊടുക്കാതെ മാറിനിന്ന താരം ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:- ജീവിതം എനിക്ക്‌ പലപ്പോഴായി പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അത് എനിക്ക് കാണാന്‍ താല്‍പര്യമില്ലാത്ത പല കാര്യങ്ങളും കാട്ടിത്തന്നു. ഞാന്‍ സങ്കടങ്ങളും തോല്‍വികളും ഏറ്റുവാങ്ങി. പക്ഷേ ഒരുകാര്യം ഉറപ്പാണ്, ഞാന്‍ എപ്പോഴും ഉയര്‍ത്തെഴുനേല്‍ക്കും..