ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ചുവട് ഉറപ്പിക്കുകയാണ് രൂപേഷ് പീതാംബര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി താരത്തിന് ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ഭീഷണിക്ക് രൂപേഷ് ചുട്ട മറുപടിയും നല്‍കി കഴിഞ്ഞു. ക്യമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ക്യാമ്പസുകളില്‍ സംസാരവിഷയമായിരുന്നു
ചിത്രത്തില്‍ ഒരു കെ.എസ്.യു പ്രവര്‍ത്തകനായാണ് രൂപേഷ് എത്തുന്നത്. ‘പടം ഇറങ്ങട്ടെ ബാക്കി എന്നിട്ട്, എസ്.എഫ്.ഐക്കാരുടെ മേല്‍ ഒരു തുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു’ എന്നാണ് ഭീക്ഷണി. ഫേസ്ബുക്കില്‍ നൗഷാദ് ഹെന്റി എന്നയാള്‍ ഇട്ട പോസ്റ്റിന് അതേ നാണയത്തില്‍ തന്നെ രൂപേഷ് മറുപടി നല്‍കി.
‘ഞാന്‍ അഡ്രസ് തരാം വന്ന് തീര്‍ക്കു’ എന്ന് രൂപേഷ് തിരിച്ച് മറുപടി നല്‍കി. ഈ കമന്റിന്റെയും അതിനുള്ള മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് രൂപേഷ് പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞതുവഴി ഞാന്‍ അര്‍ത്ഥമാക്കിയത് ഇതാണ്. ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലജ്ജാകരമാണെന്ന് ഫേസ്ബുക്കില്‍ രൂപേഷ് കുറിച്ചു.