മോഹന്‍ലാലിനെ പോലെയോ?..ടൊവീനോയുടെ മറുപടി

എ.ബി.സി.ഡി എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ജനപ്രീതി നേടുകയാണ് യുവതാരം ടൊവീനോ തോമസ്. വില്ലനായിവന്ന് ഒടുവില്‍ നായകനായി തിളങ്ങുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് ടൊവീനോ മോഹന്‍ലാലിനെപ്പോലെ ആവുകയാണോ എന്ന് ചിലര്‍ സംശയം ഉന്നയിച്ചത്. അതിന് താരം നല്‍കിയ മറുപടിയും വൈറലാവുകയാണ്.

ആദ്യ സിനിമ തന്നെ വില്ലനായി പിന്നെ അങ്ങോട്ട് നായകനായി കസറി, ചെറിയ ഒരു ലാലേട്ടന്‍ മണം വരുന്നില്ലേ എന്നൊരു സംശയം എന്നായിരുന്നു ചിലരുടെ ട്രോള്‍. ഈ ചോദ്യത്തിന് മറുപടിയുമായി ടോവിനോ തന്നെ രംഗത്തെത്തുകയും ചെയ്തു. ലാലേട്ടനെപ്പോലെ എന്ന് ഉപമിക്കുന്നത് കാണുമ്പോള്‍ രണ്ട് സംസ്ഥാന അവാര്‍ഡ് ഒരുമിച്ചുകിട്ടിയ സന്തോഷം തനിക്കുണ്ടെന്നും പക്ഷേ ലാലേട്ടനെപ്പോലെയാകാന്‍ എനിക്കെന്നല്ല ആര്‍ക്കും പറ്റില്ല, ഹി ഈസ് എ ലെജന്റ് എന്നാണ് ടോവിനോ കുറിച്ചത്. താരത്തിന്റെ ഈ കമന്റും ആരാധകര്‍ ആഘോഷമാക്കി.