രാജ്യസഭാ എംപി മൈത്രേയന്‍ മാത്രമായിരുന്നു പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എഐഎഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മദുസൂദനനെ ഇന്നലെ ശശികല ഇടപെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംപിമാര്‍ കൂടി കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തുടരുന്ന പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചത്.കൃഷ്ണഗിരി എംപി അശോക് കുമാറും നാമക്കല്‍ എംപി പി.ആര്‍ സുന്ദരവുമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അതിനിടെ അനുയായികളോട് മറീന ബീച്ചിലെത്താന്‍ പനീര്‍ശെല്‍വം ക്യാമ്പ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. നിരവധി അനുയായികളാണ് പനീര്‍ശെല്‍വത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കാന്‍ മറീന ബീച്ചില്‍ എത്തിയത്. ശശികലയ്‌ക്കെതിരേ പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് നീക്കം.