തിരുവനന്തപുരം : തൊട്ടുരുമിയുള്ള സെല്‍ഫി വിലക്കി ഗായകന് കെ.കെ യേശുദാസ് രംഗത്ത്. എണ്‍പതുകള്‍ക്ക് മുന്‍പ് പുറത്ത് എവിടെയെങ്കിലും പോകുമ്പോള്‍ ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു ആ തലമുറയുടെ അടക്കവും ഒതുക്കവും. അക്കാലത്ത് ആരെങ്കിലും അടുത്തെത്തി ‘ഇത് എന്റെ ഭാര്യയാണ്, ഇതെന്റെ മകളാണ്’ എന്നൊക്കെ പരിചയപ്പെടുത്തിയാലും അവര്‍ ഒരു അകലം പാലിക്കുമായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു
സെല്‍ഫി വന്നതോടെ പുറത്തിറങ്ങിയാല്‍ തൊട്ടുരുമ്മി നിന്ന് ഫോട്ടോ എടുക്കാനുള്ളവരുടെ തിക്കും തിരക്കുമാണ് എങ്ങും. എന്നാല്‍ താന്‍ അത് വിലക്കിയെന്നും യേശുദാസ് വ്യക്തമാക്കി.
ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍, തൊട്ടുരുമ്മിയുളള സെല്‍ഫി എടുക്കുന്നതിന് ആണിനെയും പെണ്ണിനെയും താന്‍ ഒരുപോലെ വിലക്കിയിട്ടുണ്ടെന്നും യേശുദാസ് പറഞ്ഞു.