തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ)സമ്പൂര്‍ണ അഴിച്ചുപണി. അധ്യക്ഷ സ്ഥാനത്തു നിന്നും ടി.സി. മാത്യുവും സെക്രട്ടറി സ്ഥാനത്തു നിന്ന് അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു. ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിസമ്മതിച്ച സംസ്ഥാന അസോസിയേഷനുകളെയും ഭാരവാഹികളെയും പിരിച്ചുവിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മാറ്റം.
പുതിയ പ്രസിഡന്റായി ബി. വിനോദിനേയും സെക്രട്ടറിയായി ജയേഷ് ജോര്‍ജിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായ ടി.ആര് ബാലകൃഷ്ണന്, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്, എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
അതേസമയം, ബിസിസിഐയുടെ പ്രതിനിധിയായി ടി.സി.മാത്യു തുടരുമെന്നാണ് ലഭിക്കുന്ന വിവരം.