മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരം : സുപ്രീംകോടതി

    ന്യൂഡല്‍ഹി : മതം പറഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കുറ്റകരമെന്ന് സുപ്രീംകോടതി. മതമോ സമുദായമോ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട. തെരഞ്ഞെടുപ്പിന് മതത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് എന്നത് തികച്ചും ജനാധിപത്യത്തില്‍ അധിഷ്ഠിതമാണെന്നും പ്രചാരണത്തിനായി ജാതിയും മതവും ഉപയോഗിക്കരുതെന്നും ഏഴംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, ഇതില്‍ മൂന്നുപേര്‍ വിധിയോട് വിയോജിച്ചു.

    മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരം മാത്രമാണ്. ഈ ബന്ധത്തിനിടയില്‍ ഒരു സംസ്ഥാനം ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ജാതിയും മതവും ചൂണ്ടിക്കാട്ടി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്.