ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഇരുവിഭാഗങ്ങളുടേയും വാദം കേള്‍ക്കും.തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത.
മുലായവും ശിവ്പാല്‍ യാദവും ദില്ലിയിലെത്തിയെങ്കിലും അഖിലേഷ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകുമോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസുമായുള്ള സഖ്യ നീക്കം സജീവമാക്കിയ അഖിലേഷ് യാദവ് നിലപാട് വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. ചിഹ്നം കൈവിട്ട് പോയാല്‍ അഖിലേഷ് യാദവ് വിഭാഗം പുതിയ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് സാധ്യത.