പ്രവാസി മലയാളികളുടെ സര്‍വോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയെയും ജീവകാരുണ്യ പ്രവൃത്തികളെയും പ്രധാനമായും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന ആഗോള വ്യാപക സംഘടനയുടെ ഓസ്ട്രിയന്‍ യൂണിറ്റ് വിയന്നയിലെ മാരിയ ഹലിഫേ ദേര്‍ ക്രിസ്റ്റിയന്‍ ദേവാലയത്തില്‍വെച്ച് ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. വിവിധ മാലയാളി സംഘടനകളുടെ പ്രതിനിധികളും വ്യത്യസ്ത മത വൈദികരും ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥരും ചടങ്ങില്‍ സാന്നിദ്ധ്യമറിയിച്ചു.
പി.എംഫ്. ഓസ്ട്രിയ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ജോളി തുരുത്തുന്മേല്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പി.എംഫ് യൂറോപ്പ് കോര്‍ഡിനേറ്റര്‍ കുര്യന്‍ മണിയാനിപ്പുറത്ത് സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് ജോര്‍ജ് പഡിക്കകുടിയുടെ അധ്യക്ഷ പ്രസംഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്റ പ്രധാന ഉദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും അതുപോലെതന്നെ പി.എംഫ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസി സുരക്ഷാ പദ്ധതി, പ്രവാസി പുനരധിവാസ് പദ്ധതി, കരിയര്‍ ഗയിഡന്‍സ് പ്രൊജക്ട് എന്നവിയെപ്പറ്റി സംസാരിച്ചു.
വിയന്നയിലുള്ള യാക്കോബായ സുറിയാനി സഭ വികാരി ഫാ. ജോഷി ക്രിസ്തുമസ് സന്ദേശവും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭി വികാരി ഫാ. വില്‍സണ്‍ പുതുവത്സര സന്ദേശവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. ജോയല്‍ കൂട്ടായ്മയുടെ സന്ദേശവും നല്‍കി.
വിയന്ന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോണി ചെന്നുംകര, കേരളാ സമാജം ജനറല്‍ സെക്രട്ടറി കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വോയിസ് ഇന്ത്യ പ്രസിഡന്റ് ജീവന്‍ ജോണ്‍, ട്രഷറര്‍ സുനില്‍ കോര എന്നിവര്‍ സന്നിഹിതരായിരുന്നു. മനുഷ്യ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെപ്പറ്റി മഹര്‍ജി ബ്രഹ്മാനന്ദ യോഗി നല്‍കിയ ക്ലാസ് ഈ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും വളരെ ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ മഹര്‍ജി ബ്രഹ്മാനന്ദ യോഗിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പി.എംഫ് ഓസ്ട്രിയ യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ ജോളി തുരുത്തുന്നേലിന്റെ നന്ദി പ്രമേയത്തോടെ പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയ യൂണിറ്റ് സെക്രട്ടറി ഷിന്റോ ജോസ് മോഡറേറ്റ് ചെയ്ത പ്രോഗ്രാം രുചികരമായ അത്താഴവിരുന്നോടും, ടി.ബി പുത്തൂര്‍ ജോബി മുരിക്കനാനില്‍, ബോബി കാഞ്ഞിരത്തുംമൂട്ടില്‍, അന്റോണ്‍ പനച്ചിക്കല്‍ എന്നിവര്‍ നയിച്ച ഗാനനിശയോടെ അവസാനിച്ചപ്പോള്‍ ഈ പ്രോഗ്രാമില്‍ സംബന്ധിച്ച എല്ലാവരും പ്രവാസി മലയാളി ഫെഡറേഷന്റെ ഉദ്ദേശത്തെയും പ്രവര്‍ത്തനങ്ങളെയും പ്രശംസിക്കുകയും പി.എംഫിന് എല്ലാവിധ സഹകരണവും വാഗ്ദാനം നല്‍കുകയും ചെയ്തു.