പെട്രോള്‍, ഡീസല്‍ വില കൂട്ടി വീണ്ടും ഇരുട്ടടി

ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില കൂട്ടി വീണ്ടും ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസല്‍ ലിറ്ററിന് 0.97 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 16നാണ് ഇന്ധനവില ഇതിന് മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട്. മാസത്തില്‍ രണ്ടുതവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില പ്രഖ്യാപിക്കാറുള്ളത്.