ന്യൂഡല്‍ഹി :അസാധുവാക്കിയ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് ഒരവസരം കൂടി നല്‍കിയേക്കുമെന്ന സൂചന. ഹിന്ദുസ്ഥാന്‍ ,ടൈംസ് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപിക്കുന്ന പഴയ നോട്ടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍-റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച സമയപരിധിയായ ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ നിരവധിപ്പേര്‍ക്ക് സാധിച്ചിരുന്നില്ല. ഇതിനുശേഷം ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി നിരവധിപ്പേരാണ് രാജ്യത്തെ വിവിധ റിസര്‍വ്വ് ബാങ്കുകളില്‍ എത്തുകയും ഫോണ്‍ വിളിക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി സര്‍ക്കാര്‍ നല്‍കിയേക്കുമെന്ന അഭ്യൂഹം വ്യാപിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.