നയന്‍താര നായികയാകുന്ന ഡോറയിലെ രണ്ടാം ഗാനം എത്തി

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഡോറ. ചിത്രത്തിലെ രണ്ടാം ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വാഴവുഡു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. വിവേക് ശിവയും സ‍ഞ്ജന ദിവാകര്‍ കലമാഞ്ചെയുമാണ് ഗാനം ആലപിച്ചിക്കുന്നത്.

വിവേകും മെര്‍വിനും ചേര്‍ന്നാണ് ഈണം ഒരുക്കിയിരിക്കുന്നത്. വിഘ്നേഷ് ശിവന്റേതാണ് വരികള്‍. ദാസ് രാമസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍, ഷാന്‍, തരുണ്‍ എന്നിവരും ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നുണ്ട്. ദിനേഷ് ക‍ൃഷ്ണന്റേതാണ് ഛായാഗ്രഹണം. എ സര്‍ക്കുനവും ഹിതേഷ് ജബാക്കും ചേര്‍ന്നാണ് നിര്‍മ്മാണം.