അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം കോളിവുഡില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് നാദിര്‍ എന്നാണ് പുതിയ വിവരം. കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനാണ് നാദിര്‍ഷയുടെ പദ്ധതിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാള പതിപ്പില്‍ നടനായ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സത്യരാജും വടിവേലുവും ആയിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള പതിപ്പ് നിര്‍മ്മിച്ച ദിലീപ് തന്നെയാകും തമിഴ് പതിപ്പും നിര്‍മ്മിക്കുക. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും നാദിര്‍ഷ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കിയാണ് നാദിര്‍ഷയുടെ പുതിയ ചിത്രം. ചിത്രത്തില്‍ നാലടി ഉയരക്കാരനായിട്ടാണ് മമ്മൂട്ടി എത്തുക