നിങ്ങള്‍ എന്നും എന്‌റെ നായകനായിരിക്കും ഭായ്; നായക സ്ഥാനം ഒഴിഞ്ഞ ധോണിയോട് കോഹ്ലി

ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ഏകദിന ട്വന്‌റി20 നായകസ്ഥാനത്ത് നിന്നും ധോണി പടിയിറങ്ങിയത്. പുതിയ നായകന്‍ കോഹ്#ലി ആണെന്നുള്ളതിന് ഒരു സംശയവും ഇല്ല. താങ്കളെന്നും എന്‌റെ നായകനായിരിക്കും ഭായി എന്നാണ് ധോണിയുടെ വിരമിക്കിലിന് ശേഷം കോഹ്ലി ട്വീറ്റി ചെയ്തത്.

ഒരു യുവതാരം എന്നും ആഗ്രഹിക്കുന്ന നായകനായി എന്നും നിലകൊണ്ടതില്‍ നന്ദിയുണ്ടെന്നും കോഹ്‌ലിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു. നായക സ്ഥാനം വിട്ടുകൊണ്ടുള്ള ധോണിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് ശേഷം കോഹ്‌ലിയെ ഏകദിന, ട്വന്റി20 നായകനായി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്.