മുംബൈ: റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ നിലവിലെ കാലാവധിക്ക് ശേഷവും തുടരുമെന്ന് സൂചന. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ശേഷം പുതിയ ഓഫറിന്റെ രൂപത്തിലായിരിക്കും ഇത്. മൂന്നു മാസത്തെ കാലാവധി കണക്കാക്കുന്ന ഈ ഓഫര്‍ ജൂണ്‍ 30 വരെ നീളുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ ഓഫറില്‍ വോയ്സ് കോളുകള്‍ സൗജന്യമായിരിക്കുമെങ്കിലും ഡാറ്റ സേവനത്തിനായി 100 രൂപ അധികം നല്‍കേണ്ടി വരും.
സെപ്?തംബര്‍ 5നായിരുന്നു ജിയോ ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. സൗജന്യം എന്ന ബിസിനസ് തന്ത്രത്തിലൂടെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ജിയോയുടെ കടന്നുകയറ്റം. സൗജന്യ സേവനങ്ങള്‍ നിലയ്ക്കുന്നതോടെ നിലവിലെ കുതിച്ചുചാട്ടം ജിയോയ്ക്ക് അവസാനിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുറഞ്ഞ നിരക്കുകളിലൂടെ വിപണിയിലെ സ്ഥാനം നിലനിര്‍ത്തുകയെന്ന പുതിയ തന്ത്രവവുമായി ജിയോ എത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പുതിയ സേവനങ്ങളെക്കുറിച്ച് ഔദ്യോഗികമായി ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.