തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള നിര്‍മാതാക്കളുടെയും സിനിമാ വിതരണക്കാരുടെയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതല്ലാത്ത തീയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളുടെ സംഘടനയാണ് ഈ തീരുമാനത്തിലെത്തിയത്. പൃഥ്വിരാജിന്റെ എസ്ര 19ന് തീയേറ്ററുകളിലെത്തും.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും 50:50 എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് അറിയിച്ചിരുന്നത്. സമരം മൂലം മലയാളത്തിലെ ആറ് ക്രിസ്മസ് റിലീസുകളാണ് മുടങ്ങിയത്. മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളും ഈ രീതിയില്‍ റിലീസ് ചെയ്യും.