കോളേജിലെ ഇടിമുറി: മാനെജുമെന്റിന് എതിരെ മുന്‍ അധ്യാപകന്റെ വെളിപ്പെടുത്തല്‍

    തൃശൂര്‍: നെഹ്‌റു കോളജ് മാനേജ്‌മെന്റിന്റെ കിരാത നടപടികളുടെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ അധ്യാപകന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും മാനേജ്‌മെന്റിന് ഒരേ നയമാണെന്നും വൈസ് പ്രിന്‍സിപ്പാളിന്റെയും പിആര്‍ഒയുടെയും നേതൃത്വത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതെന്നും മുന്‍ അധ്യാപകന്‍ ശിവശങ്കറാണ് വെളിപ്പെടുത്തിയത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു ഇത്.

    നെഹ്‌റു എഞ്ചിനീയറിങ് കോളജില്‍ മൂന്ന് വര്‍ഷം അധ്യാപകനായിരുന്ന വ്യക്തിയാണ് ശിവശങ്കര്‍. ആദ്യദിവസം മുതല്‍ വൈസ്പ്രിന്‍സിപ്പാളിന്റെ പീഡനത്തിന് താന്‍ ഇരയാകേണ്ടിവന്നുവെന്ന് രവിശങ്കര്‍ പറയുന്നു.

    ഇടിമുറിയെക്കുറിച്ച് തനിക്ക് കൃത്യമായിട്ടറിയില്ല. എങ്കിലും വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ശാരീരികമായി ഉപദ്രവമേല്‍ക്കേണ്ടി വന്ന വിവരം കുട്ടികള്‍ പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രവിശങ്കര്‍ പറയുന്നു.. നിസാര കാര്യങ്ങള്‍ക്ക് പോലും മണിക്കൂറുകള്‍ നീളുന്ന ചീത്തവിളിയും ഭീഷണിയും തനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്.. ഇതേ അവസ്ഥ തന്നെയാണ് ജിഷ്ണു പ്രണോയ്ക്കും നേരിടേണ്ടി വന്നത്.
    കൃത്യമായ അന്വേഷണങ്ങളുണ്ടായാല്‍ കോളേജിലെ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ വെളിച്ചത്തുവരുമെന്നും ശിവശങ്കര്‍ പറയുന്നു. നെഹ്‌റു എഞ്ചിനീയറിങ് കോളജിനെതിര സമാന വെളിപ്പെടുത്തല്‍ ശക്തമായതോടെ മാനേജ്‌മെന്റ് കൂടുതല്‍ സമ്മര്‍ദത്തിലായി.