സിനിമ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെ മുതല്‍ എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 356 തിയേറ്ററുകളും ഇതോടെ അടച്ചിടാനും എല്ലാ അംഗങ്ങളും ഒരുപോലെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുമാണ് ഫെഡറേഷന്റെ തീരുമാനം.
സിനിമാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിഷ്പക്ഷമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളിലും തങ്ങള്‍ പങ്കെടുക്കുമെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.