തിരുവനന്തപുരം: ഈമാസം 19ന് സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍. നിലവിലുള്ള പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്നും കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി. സത്യന്‍, വി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.