ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കുട്ടിയുണ്ടാവുകയും അവര്‍ കായിക രംഗത്ത് എത്തുകയും ചെയ്താല്‍ ഏത് രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാള് കുറെയായി. ദീര്‍ഘനാളുകളായി കേട്ടുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് മറുപടിപറയുകയാണ് താരം. യാരോം കി ബാരത് എന്ന ഒരു ചാനല്‍ പരിപാടിക്കിടെയില്‍ സംവിധായകന്‍ സജിദ്ഖാനാണ് ഈ ചോദ്യം ഇരുവരോടും ചോദിച്ചത്.
ഇക്കാര്യത്തില്‍ തങ്ങള്‍ ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് സാനിയ പറയുന്നത്. കുട്ടികള്‍ ഉണ്ടാകുമെന്നോ അവര്‍ കായികതാരമാകുമെന്നോ ആര്‍ക്കും പ്രവചിക്കാനാകില്ല. അവന്‍ ചിലപ്പോ ഒരു നടനോ, ഡോക്ടറോ, അധ്യാപകനോ ആയേക്കാം. ഇന്ത്യക്കാരിയായതില്‍ താന്‍ അഭിമാനിക്കുന്നു, മാത്രമല്ല തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരായതില്‍ പരസ്പരം അഭിമാനിക്കുന്നു എന്നും താരം വ്യക്തമാക്കുന്നു.
2010 ഏപ്രില്‍ 12നാണ് പാകിസ്താന്‍ ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കും തമ്മില്‍ വിവാഹിതരായത്. താരത്തിന്‌റെ ജീവിതകഥ സിനിമയാവുകയാണ്. സജിത്ഖാന്‍ ഒരുക്കുന്ന ചിത്രത്തില്‍ പരിനീതി ചോപ്രയാണ് സാനിയയുടെ വേഷത്തില്‍ എത്തുന്നത്.